കേരളം

kerala

ETV Bharat / state

റീബിൽഡ് കേരളയിലെ അപ്പീലുകൾ ഈ മാസം 16നകം തീര്‍പ്പാക്കും - rebuild kerala

പുനർനിർമാണത്തിന് ഇതുവരെയുള്ള അപേക്ഷകൾക്ക് ആവശ്യമായ തുക ലഭ്യമായിട്ടുണ്ട്. അപ്പീലുകൾ കൂടി പരിഗണിക്കുന്നതിന് 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെടും

ജില്ലാ കലക്‌ടർ

By

Published : Jul 2, 2019, 10:26 PM IST

ആലപ്പുഴ: പ്രളയാന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് റീബിൽഡ് കേരളയിൽ 46,000 അപേക്ഷകൾ ജില്ലയിൽ ലഭിച്ചതായി ജില്ല കലക്‌ടർ ഡോ.അദീല അബ്‌ദുല്ല. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടര്‍. പുനർനിർമാണത്തിന് ഇതുവരെയുള്ള അപേക്ഷകൾക്ക് ആവശ്യമായ തുക ലഭ്യമായിട്ടുണ്ട്. അപ്പീലുകൾ കൂടി പരിഗണിക്കുന്നതിന് 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെടും. ഇപ്പോൾ ലഭിച്ച അപ്പീലുകളിൻമേൽ ഈ മാസം 16നുള്ളിൽ അന്തിമ തീരുമാനം എടുക്കും. അതിന് മുൻപായി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുതുതായി ലഭിച്ച അപേക്ഷകൾ വളരെ കുറവാണ്. പഴയ അപേക്ഷയിൽ ആക്ഷേപമുള്ളവരാണ് കൂടുതലെന്ന് കരുതുന്നതായി കലക്‌ടർ പറഞ്ഞു.

റീ ബിൽഡ് കേരളയിൽ അപേക്ഷകൾ പരിഗണിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ എൻജിനിയർ, സെക്രട്ടറി, വില്ലേജ് പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന സംഘത്തെ കൂടാതെ രണ്ടാമതായി ഒരു ബി കമ്മിറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്. പി ഡബ്ലിയു ഡി എഞ്ചിനീയർ കൂടി ഈ കമ്മിറ്റിയിൽ ഉൾപ്പെടും. ജില്ലയിലെ തീരദേശത്ത് ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്കായി 194 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാരിനോട് അടിയന്തരമായി ആവശ്യപ്പെട്ട തുക മുഴുവനായും ലഭ്യമായിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു

ABOUT THE AUTHOR

...view details