ആലപ്പുഴ: 'കരുതാം ആലപ്പുഴയെ' ബോധവത്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പൊലീസ് സേനാംഗങ്ങൾക്ക് മാസ്‌കുകൾ വിതരണം ചെയ്‌ത് മത്സ്യഫെഡ്. വലിയഴീക്കൽ ഹാർബറിൽ നടന്ന വിതരണ പരിപാടി മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ സിഐ ദിലീഷ്.ടി, സബ് ഇൻപെക്‌ടർമാരായ ആനന്ദബാബു കെബി, മോഹിത് പി.കെ, മണിലാൽ എന്നിവർ മാസ്‌കുകൾ ഏറ്റുവാങ്ങി.
പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്‌കുകൾ വിതരണം ചെയ്‌തു
ഏൽപ്പിക്കുന്ന ചുമതലകൾ അർപ്പണ മനോഭാവത്തോടെയും ആത്മാർഥമായും നിർവഹിക്കുന്നതിനിടയിൽ പൊലീസുകാർക്ക് രോഗം പിടിപെടുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യാൻ മത്സ്യഫെഡ് തീരുമാനിച്ചത്.
പൊലീസ്
മഹാമാരികാലത്ത് സംസ്ഥാനത്തെ പൊലീസ് സേന നിർവഹിക്കുന്നത് സ്‌തുത്യർഹ സേവനമാണെന്നും രാപ്പകലില്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുമതലകൾ അർപ്പണ മനോഭാവത്തോടെയും ആത്മാർഥമായും നിർവഹിക്കുന്നതിനിടയിൽ രോഗം പിടിപെടുന്ന സാഹചര്യമാണുള്ളത്. അതിനാലാണ് സംസ്ഥാനത്തെ പൊലീസുകാർക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകാൻ മത്സ്യഫെഡ് തീരുമാനിച്ചതെന്നും ചിത്തരഞ്ജൻ പറഞ്ഞു.