ആലപ്പുഴ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഫയർ ഫോഴ്‌സും ചേർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന എൻജിഒകൾക്കും സന്നദ്ധ സംഘടനകൾക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ല കലക്‌ടർ ഡോ. അദീല അബ്‌ദുള്ള ഉദ്ഘാടനം ചെയ്തു.
ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു
പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ അടിയന്തര സാഹചര്യങ്ങളില്‍ നിയോഗിക്കുന്നതിന് ഇത് സഹായകമാകും
ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു
സേവന സന്നദ്ധരായി വരുന്നവർക്കും പരിശീലനം നൽകുമെന്ന് കലക്‌ടർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിന് ഇത് സഹായകമാകും. ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യൂവാണ് പരിശീലനം നൽകിയത്. കേണൽ വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഫാദർ സേവ്യർ കുടിയശേരി, പ്രേം സായി ഹരിദാസ്, ഹെൽത്ത് ട്രെയിനർ ശിവ സുബ്രമണ്യൻ, ആലപ്പുഴ ഫയർ സ്റ്റേഷൻ ഓഫീസർ എം എ ജോണിച്ചൻ, ലീഡിങ് ഫയർമാൻ സി രാജൻ എന്നിവർ നേതൃത്വം നൽകി.
Last Updated : Jul 21, 2019, 10:44 PM IST