കേരളം

kerala

ETV Bharat / state

സിഎജി റിപ്പോർട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി - സിഎജി റിപ്പോർട്ട് അന്തിമമെന്ന് ധനമന്ത്രി

സിഎജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം മറിച്ച് സിഎജിയുടെ വാദമുഖങ്ങൾ കേരളത്തെ എത് തരത്തിൽ ബാധിക്കുമെന്നതാണ് വിഷയമെന്നും ധനമന്ത്രി ടി.എം തോമസ് ഐസക്

Finance Minister thomas issac  CAG report is final  CAG report  സിഎജി റിപ്പോർട്ട്  സിഎജി റിപ്പോർട്ട് അന്തിമമെന്ന് ധനമന്ത്രി  ധനമന്ത്രി ടി.എം തോമസ് ഐസക്
സിഎജി റിപ്പോർട്ട് അന്തിമമെന്ന് ധനമന്ത്രി; കരടെന്ന് പറഞ്ഞത് അനുമാനത്തിന്‍റെ അടിസ്ഥാനത്തിൽ

By

Published : Nov 17, 2020, 2:54 PM IST

Updated : Nov 17, 2020, 3:14 PM IST

ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമെന്ന് സമ്മതിച്ച് ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്. സിഎജി റിപ്പോർട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം മറിച്ച് സിഎജിയുടെ വാദമുഖങ്ങൾ കേരളത്തെ എത് തരത്തിൽ ബാധിക്കുമെന്നതാണ് വിഷയം. സിഎജി എടുക്കുന്ന നിലപാട് കെ ഫോൺ, ട്രാൻസ്‌ഗ്രിഡ് തുടങ്ങി പദ്ധതികളെ അട്ടിമറിക്കുന്നതാണ്. യു.ഡി.എഫ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. അതല്ലാതെ റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നു പറഞ്ഞ് പുകമറ സൃഷ്‌ടിക്കുകയല്ല വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

സിഎജി റിപ്പോർട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി

കിഫ്‌ബി വായ്‌പകൾ ഓഫ് ബ‌ജറ്റ് വായ്‌പകളല്ല. അത് ഇന്ത്യയിൽ കേന്ദ്ര, സംസ്ഥാന സർ‌ക്കാരുകൾ ചെയ്യുന്നുണ്ട്. ഇതൊക്കെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യക്ഷ ബാധ്യതയല്ല. ഉത്തമ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് താൻ കരട് റിപ്പോർട്ടെന്ന് പറഞ്ഞത്. കിഫ്‌ബിക്ക് തനത് വരുമാനമില്ല. സിഎജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്‌ബി ആകെ വായ്‌പയെടുത്തത് മൂവായിരത്തിൽപ്പരം കോടി രൂപയാണ്. ഒരു ഘട്ടത്തിലും സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. അന്തിമ റിപ്പോർട്ടെങ്കിലും താൻ ഉന്നയിച്ച വാദങ്ങൾ സജീവമായി നിലനിൽക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ധനമന്ത്രി അഭ്യർഥിച്ചു. റിപ്പോർട്ട് പുറത്തുവിട്ടത് ചട്ടലംഘനമാണെങ്കിൽ നേരിടാം. അവകാശലംഘനം നേരിടാൻ തയ്യാറാണ്. ടെൻഡർ വിളിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കിഫ്‌ബി ഓഡിറ്ററെ നിയമിച്ചത്. കിഫ്‌ബി ഡയറക്‌ടർ ബോർഡ് ഏറാൻമൂളികളല്ല. ചർച്ചകൾ വിശദമായി അവിടെ നടക്കാറുണ്ട്. മൂന്ന് നാല് മണിക്കൂറുകളാണ് ചർച്ചകൾ നീണ്ടുനിൽക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Last Updated : Nov 17, 2020, 3:14 PM IST

ABOUT THE AUTHOR

...view details