ആലപ്പുഴ:കൈക്കൂലി കേസിൽ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷം ഉപരോധസമരം നടത്തി. കൈക്കൂലി കേസിൽ ആരോപണ വിധേയനായ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചത്. യോഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റു. ഇത് ഭരണകക്ഷി അംഗങ്ങൾ ചോദ്യം ചെയ്തത് വാക്കേറ്റത്തിനും ബഹളത്തിനും കാരണമായി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ചട്ടവിരുദ്ധമായി കൗൺസിൽ ചേരാൻ കൂട്ടുനിന്നെന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിയെ ഇടത് അംഗങ്ങൾ പൂട്ടിയിട്ടു.
അഴിമതി ആരോപണത്തില്‍ ആലപ്പുഴ നഗരസഭയില്‍ കയ്യാങ്കളി
യുവസംരംഭകയോട് പത്ത് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരായ പ്രതിഷധം. കൗൺസിൽ ഹാളിലേക്ക് എത്തിയ ചെയർമാനെയും യുഡിഎഫ് അംഗങ്ങളെയും ഇടത് കൗൺസിലർമാർ തടഞ്ഞു
യുവസംരംഭകയോട് പത്ത് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരായ പ്രതിഷധം. കൗൺസിൽ ഹാളിലേക്ക് എത്തിയ ചെയർമാനെയും യുഡിഎഫ് അംഗങ്ങളെയും ഇടത് കൗൺസിലർമാർ തടഞ്ഞു. തുടർന്ന് മറ്റൊരു ഹാളിൽ കൗൺസിൽ യോഗം കൂടി. ഇവിടേക്ക് എത്തിയ ബിജെപി അംഗങ്ങൾ അജണ്ട കീറി എറിഞ്ഞു. കൗൺസിൽ യോഗം ബഹിഷ്കരിച്ച പ്രതിപക്ഷം ഉപരോധസമരം നടത്തി. ചട്ടവിരുദ്ധമായി കൗൺസിൽ ചേർന്ന് അജണ്ടകൾ പാസാക്കി എന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിയെയും പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവച്ചു. അതേസമയം, അഴിമതി ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും സമരം അനാവശ്യമാണെന്നും യുഡിഎഫ് പ്രതികരിച്ചു.