കേരളം

kerala

ETV Bharat / state

അരൂരിൽ നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും - alappey district collector

പണത്തിന്‍റെയും മദ്യത്തിന്‍റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെന്ന് ഡോ. അദീല അബ്‌ദുല്ല

4663465

By

Published : Oct 5, 2019, 9:18 PM IST

Updated : Oct 5, 2019, 10:37 PM IST

ആലപ്പുഴ: അരൂരിൽ നീതി പൂർവമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുല്ല. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതിന്‍റെ ഭാഗമായി മോഡൽ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടുമെന്നും മണ്ഡലത്തിൽ സ്‌ത്രീ സൗഹൃദ ബൂത്തുകൾ സജീകരിക്കും. സ്റ്റാറ്റിക് സർവലൈൻസ് പോയിന്‍റുകളിൽ കർശന വീഡിയോ കവറേജ് ഉറപ്പാക്കിയിട്ടുണ്ട്. പണത്തിന്‍റെയും മദ്യത്തിന്‍റെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ഡിവൈ.എസ്.പിയ്ക്ക് ചുമതല നൽകിയെന്നും കലക്‌ടർ പറഞ്ഞു.

അരൂരിൽ നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തും
Last Updated : Oct 5, 2019, 10:37 PM IST

ABOUT THE AUTHOR

...view details