കഴിഞ്ഞ 2 തവണ മണ്ഡലം നില നിർത്തിയ കെസി വേണുഗോപാലിന് പകരം, ഷാനിമോൾ ഉസ്മാനാണ് ഇത്തവണ ആലപ്പുഴയിലെ വലത് സ്ഥാനാർഥി. ആലപ്പുഴ നഗരസഭയുടെ പ്രഥമ വനിത അധ്യക്ഷ എന്ന കരുത്തോടെയാണ് ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയാകുന്നത്.
ഹാട്രിക്ക് വിജയത്തിൽ കുറഞ്ഞതൊന്നും മണ്ഡലത്തിൽ നിന്നു യുഡിഎഫ് സ്വപ്നം കാണുന്നില്ല.
അരൂർ എംഎൽഎ എംഎം ആരിഫാണ് ഇത്തവണ അലപ്പുഴയിലെ ഇടത് സ്ഥാനാർഥി. മണ്ഡലത്തിലെ 7 നിയസഭകളിൽ 6 എണ്ണവും കൈവശമുള്ളതാണ് ഇടതിന് ഇത്തവണ ഏറ്റവും പ്രതീക്ഷ നൽകുന്ന ഘടകം. 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടിയ ആരിഫിന് മണ്ഡലത്തിലുള്ള ബന്ധങ്ങളും ഗുണം ചെയ്യുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. വലത് കോട്ട ആണെങ്കിലും 2014 ൽ യുഡിഎഫിന്‍റെ ഭൂരിപക്ഷം മണ്ഡലത്തിൽ കുറഞ്ഞത് ശുഭ പ്രതീക്ഷയായാണ് എൽഡിഎഫ് വിലയിരുത്തുന്നത്. ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയ എല്‍ഡിഎഫ് ആലപ്പുഴ തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.
കോൺഗ്രസിൽ നിന്നു ബിജെപി യിൽ എത്തിയ കെഎസ് രാധാകൃഷ്ണനാണ് ഇത്തവണ എൻഡിഎ യുടെ ആലപ്പുഴ സ്ഥാനർഥി. മുന്‍ കോണ്‍ഗ്രസ് നേതാവെന്ന നിലയിലും അക്കാഡമിക് വിദഗ്ധൻ എന്ന നിലയിലുമുള്ള ബന്ധങ്ങള്‍ അലപ്പുഴയിൽ അനൂകൂല ഘടകമാകുമെന്ന് എൻഡിഎ കണക്കു കൂടുന്നു. മണ്ഡലത്തിലെ വലിയൊരു വിഭാഗം എസ്എൻഡിപി വോട്ടുകളിലും എൻഡിഎ കണ്ണുവെയ്ക്കുന്നുണ്ട്.
സാമ്പത്തിക സംവരണ പ്രഖ്യാപനം, മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ മണ്ഡലത്തിലെ വോട്ടർമാരിൽ പ്രധാന സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിൽ ചിലതാണ്. പ്രളയകാലത്തെ സർക്കാരിന്‍റെ പ്രവർത്തനം, വികസന പ്രവർത്തനങ്ങൾ, ആലപ്പുഴ ബൈപ്പാസ് തുടങ്ങിയവയും മണ്ഡലത്തിൽ ഇത്തവണ വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങളാകും.
സാമുദായിക ഘടകങ്ങൾ പരിശോദിച്ചാൽഎസ്എൻഡിപി യാണ് മണ്ഡലത്തിലെ പ്രധാനശക്തി. ചേർത്തല, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങൾ എസ്എൻഡിപിയുടെ പ്രധാന സ്വാധീന മേഖലകളാണ്. മുസ്ളീം ഭൂരിപക്ഷ മേഖലകളിലെ വോട്ട് ലക്ഷ്യമിട്ടാണ് ആരിഫിനെ ആദ്യം സ്ഥാനാർഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍ ഷാനിമോൾ ഉസ്മാൻ കൂടി എത്തിയതോടെ മത്സരം ശക്തമായി.2019 ജനുവരി വരെയുള്ള ഇലക്ഷൻ
ഇലക്ഷൻ കമീഷന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1314535 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 633371 പുരുഷ വോട്ടർമാരും 681164 സ്ത്രീ വോട്ടർമാരും ഉൾപ്പെടുന്നു.