ആലപ്പുഴ: നാട് മുഴുവൻ കൊവിഡിനെ പ്രതിരോധിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നില്‍ക്കേണ്ട എംഎല്‍എ വീട്ടിലിരിക്കുകയാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ നേതാക്കൾ. കായംകുളം എംഎൽഎയും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ.യു.പ്രതിഭക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ ആരോപണമുന്നയിക്കുന്നത്. യു.പ്രതിഭയുടെ എംഎല്‍എ ഓഫീസ് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നുപ്രവർത്തിക്കണമെന്നും ഓഫീസ് തുറക്കാൻ മടിയാണെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അതിന് തയ്യാറാണെന്നും ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഫേസ്‍ബുക്കില്‍ കുറിച്ചു.
എംഎല്‍എ വീട്ടില്‍; ഫേസ്ബുക്കില്‍ വിമർശിച്ച് ഡിവൈഎഫ്ഐ നേതാക്കൾ - ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം
കായംകുളം എംഎൽഎയും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ.യു.പ്രതിഭക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയത്. എംഎൽഎക്കെതിരായ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു.
സമാനമായ രീതിയിൽ തന്നെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. മിനിസാ ജബ്ബാറും ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നഗരസഭാ ചെയർമാന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത് കൊണ്ട് ജനങ്ങൾക്ക് സഹായം ലഭിക്കുന്നുണ്ട്. മറ്റ് ചിലരെ പോലെ ഓഫീസ് അടച്ചുപോയിട്ടില്ലെന്നായിരുന്നു മിനിസയുടെ ഫേസ്‍ബുക്ക് കുറിപ്പ്.
എംഎൽഎക്കെതിരായ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു. അതേസമയം സിപിഎം എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐ നേതാക്കൾ തന്നെ പരസ്യമായി ആരോപണവുമായി രംഗത്തെത്തിയത് പാർട്ടിയില്‍ സജീവ ചർച്ചയായിട്ടുണ്ട്.