ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ മാർച്ച്. എല്‍ഡിഎഫ് ഭരിച്ചപ്പോൾ താലൂക്ക് ആശുപത്രി കൈവരിച്ച നേട്ടങ്ങളെല്ലാം യുഡിഎഫ് ഭരണം വന്നപ്പോൾ ഇല്ലാതാക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. താലൂക്ക് ആശുപത്രിയുടെ ദേശീയ അംഗീകാരം വരെ ഇല്ലാതാക്കി. ആശുപത്രിയുടെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ചേർത്തല നഗരസഭയിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്
ചേർത്തല താലൂക്കാശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് മാർച്ച്
DYFI പ്രവർത്തകർ ചേർത്തല നഗരസഭയിലേയ്ക്ക് മാർച്ചും,ധർണ്ണയും നടത്തി
ഇരുമ്പ് പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി മുനിസിപ്പൽ ഓഫീസിന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു.