കേരളം

kerala

ETV Bharat / state

പ്രത്യേക തപാൽ വോട്ടിനുള്ള ബാലറ്റ്‌ പേപ്പർ വിതരണം തുടങ്ങി

സ്പെഷ്യൽ പോളിങ് ഓഫിസർ അലോഷ്യസ് വിൽസൺ, അസിസ്റ്റന്‍റ് ഔസേപ്പ് പി.എസ് എന്നിവരാണ് ബാലറ്റ് പേപ്പർ വിതരണം നടത്തിയത്

distribution-of-ballot-papers-for-special-postal-voting-for-covid-patients
distribution-of-ballot-papers-for-special-postal-voting-for-covid-patients

By

Published : Dec 2, 2020, 7:12 PM IST

Updated : Dec 2, 2020, 7:47 PM IST

ആലപ്പുഴ: കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ വോട്ടിനുള്ള ബാലറ്റ് പേപ്പർ വിതരണം തുടങ്ങി. ആലപ്പുഴ നഗരസഭയിലെ 11-ാം വാർഡിൽ സ്പെഷ്യൽ ബാലറ്റ് പേപ്പറുകൾ ബുധനാഴ്‌ച വൈകിട്ടോടെയാണ് വിതരണം ചെയ്ത് തുടങ്ങിയത്.

പ്രത്യേക തപാൽ വോട്ടിനുള്ള ബാലറ്റ്‌ പേപ്പർ വിതരണം തുടങ്ങി

സ്പെഷ്യൽ പോളിങ് ഓഫിസർ അലോഷ്യസ് വിൽസൺ, അസിസ്റ്റന്‍റ് ഔസേപ്പ് പി.എസ് എന്നിവരാണ് ബാലറ്റ് പേപ്പർ വിതരണം നടത്തിയത്. സബ് കലക്‌ടർ എസ്. ഇല്ലാക്ക്യയാണ് ബാലറ്റ് പേപ്പറുകൾ കൈമാറിയത്. ഡി.എം.ഒ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് ബാലറ്റ് പേപ്പറുകൾ രോഗികൾക്ക് നൽകുക.

Last Updated : Dec 2, 2020, 7:47 PM IST

ABOUT THE AUTHOR

...view details