കേരളം

kerala

ETV Bharat / state

അണുനശീകരണ പ്രവർത്തനം 300 ദിവസം പിന്നിട്ടു - Lock down

ടി.കെ.എസ് തൊഴിലാളി കർഷക സംഘത്തിന്‍റെയും, സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ, സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, റേഷൻ കടകൾ, ബിവറേജ് ഷോപ്പുകൾ എന്നിവിടുങ്ങളിലാണ് അണുനശീകരണ പ്രവർത്തനം നടത്തുന്നത്.

disinfection activity complete 300 days  അണുനശീകരണ പ്രവർത്തനം 300 ദിവസം പിന്നിട്ടു  ടി.കെ.എസ് തൊഴിലാളി കർഷക സംഘം  സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റി  ശുചീകരണ പ്രവർത്തനം  പി.പി. ഇ കിറ്റ്  PPE KIT  ലോക്ക്ഡൗൺ  Lock down  ബിവറേജ്
അണുനശീകരണ പ്രവർത്തനം 300 ദിവസം പിന്നിട്ടു

By

Published : Jun 17, 2021, 9:07 PM IST

ആലപ്പുഴ: ടി.കെ.എസ് തൊഴിലാളി കർഷക സംഘത്തിന്‍റെയും, സീഫുഡ് വർക്കേഴ്‌സ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന അണുനശീകരണ പ്രവർത്തനം 300 ദിവസം പിന്നിട്ടു. എഴുപുന്ന ആസ്ഥാനമായ സംഘടനയുടെ പ്രവർത്തനം ഒന്നര വർഷം മുമ്പ് എ.എം ആരീഫ് എം.പിയായിരുന്നു ഉത്ഘാടനം ചെയ്തത്.

പൊതു സ്ഥലങ്ങൾ, സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, റേഷൻ കടകൾ, ബിവറേജ് ഷോപ്പുകൾ എന്നിവക്ക് മുന്നിലാണ് സൗജന്യമായി അണുനശീകരണം നടത്തിയത്. കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി ജൈവ വളങ്ങൾ ഉത്പാദിപ്പിച്ച് കവറിലാക്കി വിപണനം ചെയ്യുന്നതിലൂടെയാണ് ശുചീകരണ പ്രവർത്തനത്തിന് ഇവർ പണം കണ്ടെത്തുന്നത്.

അണുനശീകരണ പ്രവർത്തനം 300 ദിവസം പിന്നിട്ടു

മുനമ്പം മുതൽ അമ്പലപ്പുഴ വരെയും ചെല്ലാനം ഉൾപ്പെടെയുള്ള തീരദേശങ്ങളിലും ഇതിനോടകം അണുനശീകരണം നടത്തി. ഇതിനോടനുബന്ധിച്ച് സംഘടനയുടെ കീഴിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ വീടുകളിൽ പി.പി. ഇ കിറ്റ് ധരിച്ചെത്തി അണുനശീകരണം നടത്തുന്ന സംഘവും പ്രവർത്തിക്കുന്നുണ്ട്.

ALSO READ:കൊച്ചിയുടെ വികസനം കേരളത്തിന് അനിവാര്യം: പി.എ.മുഹമ്മദ് റിയാസ്

ലോക്ക്ഡൗൺ അയവ് വന്നതോടെ ഏറ്റവും കൂടുതൽ തിരക്കുണ്ടായ ചേർത്തല കോടതിക്കവലയ്ക്ക് സമീപമുള്ള ബിവറേജ് ഷോപ്പിന് പരിസരത്തും സംഘം അണുനശീകരണം നടത്തി. ഇരു സംഘടനകളുടെയും പ്രസിഡന്‍റ്മാരായ ഇ.ഒ. വർഗ്ഗീസ്, കുഞ്ഞിമോൻ സുശീലൻ, സെക്രട്ടറി ഷീല എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

ABOUT THE AUTHOR

...view details