ആലപ്പുഴ: ജില്ലയില്‍ നിലവിലെ കണക്ക് അനുസരിച്ച് 14,187 അതിഥി തൊഴിലാളികളുണ്ടെന്ന് ജില്ലാ ഭരണകൂടം. കൊവിഡ് 19 പശ്ചാത്തലത്തില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ അവലോകന യോഗത്തിൽ ജില്ലാ കലക്‌ടർ എം.അഞ്ജനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലയിലുള്ള അതിഥി തൊഴിലാളികളിൽ 7,099 പേര്‍ കരാറുകാരുടെ നിയന്ത്രണത്തിലല്ല. ഇവരുടെ ഭക്ഷണം, മരുന്ന്, താമസ സൗകര്യം തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പാക്കും. കരാറുകാര്‍ കൊണ്ടുവന്ന തൊഴിലാളികളുടെ സൗകര്യം അവര്‍ തന്നെ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കലക്‌ടറും ജില്ലാ പൊലീസ് മേധാവിയും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ഇടയില്‍ അവരുടെ ഭാഷയില്‍ ബോധവല്‍കരണ പരിപാടികൾ നടത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ജില്ലാ കലക്‌ടറും എസ്‌പിയും ചേര്‍ന്ന ജില്ലാതല കമ്മിറ്റിക്ക് പുറമെ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റികളുണ്ട്.
ആലപ്പുഴയിൽ 14,187 അതിഥി തൊഴിലാളികളുണ്ടെന്ന് ജില്ലാ ഭരണകൂടം - ജില്ലാ കലക്‌ടർ എം.അഞ്ജന
അതിഥി തൊഴിലാളികളിൽ 7,099 പേര്‍ കരാറുകാരുടെ നിയന്ത്രണത്തിലല്ല. ഇവരുടെ ഭക്ഷണം, മരുന്ന്, താമസ സൗകര്യം തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പാക്കും.
ആലപ്പുഴയിൽ 14,187 അതിഥി തൊഴിലാളികളുണ്ടെന്ന് ജില്ലാ ഭരണകൂടം
ജില്ലയില്‍ 5,362 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു. അതിഥി തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആറ് മെഡിക്കല്‍ സംഘങ്ങൾ സജ്ജമാണ്. 1,504 ഷെല്‍ട്ടറുകളിലായിട്ടാണ് അതിഥി തൊഴിലാളികളുടെ താമസം. ഇവരുടെ താമസസ്ഥലത്ത് നിശ്ചിത ഇടവേളകളില്‍ അണുനാശിനി പ്രയോഗം നടത്തി അണുവിമുക്തമാക്കാൻ നടപടിയെടുക്കുമെന്നും യോഗം അറിയിച്ചു.