ആലപ്പുഴ : തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി. ജില്ല കലക്‌ടര്‍ വിആര്‍ കൃഷ്‌ണ തേജയുടെ മേല്‍നോട്ടത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാര്‍ തന്നെയാണ് പൊളിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിൽ കെട്ടിടം പൊളിച്ച് നീക്കും.
തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം : ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച ആലപ്പുഴ പാണാവള്ളിയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി
തീരദേശ പരിപാലന നിയമം ലംഘിച്ചു; ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കൽ ആരംഭിച്ചു
പൂർണമായും പൊളിക്കുമെന്നും റിസോർട്ട് നിർമിക്കാൻ അനുമതി നല്‍കിയ അന്നത്തെ പഞ്ചായത്ത് അധികൃതർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണമുണ്ടാകുമെന്നും കലക്‌ടര്‍ പറഞ്ഞു. സബ് കലക്‌ടർ സൂരജ് ഷാജി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ആശ സി എബ്രഹാം, ചേർത്തല തഹസിൽദാർ കെആർ മനോജ്, പാണാവള്ളി വില്ലേജ് ഓഫിസർ കെ ബിന്ദു, ജില്ല എൻവയോൺമെന്‍റല്‍ എഞ്ചിനീയർ സിവി സ്‌മിത, ഫയർ ഓഫിസർ രാംകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തുണ്ട്.
Last Updated : Sep 15, 2022, 3:28 PM IST