കേരളം

kerala

ETV Bharat / state

പടക്കശാലയിൽ തീപിടുത്തം; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു - pilinkunnam

കഴിഞ്ഞ മാർച്ച് 20-നാണ് അപകടമുണ്ടായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിർമാണശാല ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു

ആലപ്പുഴ  alappuzha  fire workes  explosion  woman died  pilinkunnam  പുളിങ്കുന്നം
പടക്കശാലയിൽ തീപിടുത്തം; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

By

Published : Sep 25, 2020, 1:12 AM IST

ആലപ്പുഴ: പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന രണ്ട് പടക്ക നിർമാണശാലകളിലുണ്ടായ തീപ്പിടിത്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുളിങ്കുന്ന് എട്ടാം വാർഡ് പുത്തൻപുരയ്ക്കൽ ചിറയിൽ ഷീല (48) ആണ് മരിച്ചത്. പൊള്ളലേറ്റ ഷീല ആറ് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസ്വസ്ത അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു. ഇതോടെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ മാർച്ച് 20-നാണ് അപകടമുണ്ടായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിർമാണശാല ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്തിരുന്ന നിർമാണശാലകളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ തൊഴിലാളികളായ 10 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ABOUT THE AUTHOR

...view details