ആലപ്പുഴ: ചെങ്ങന്നൂർ പിരളശേരി കോടംതുരുത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബങ്ങളെ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒഴിപ്പിച്ചു . ഇവരെ പിരളശേരി എൽ.പി.സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. 42 കുടുംബങ്ങളിലെ ഇരുനൂറോളം പേരെയാണ് മാറ്റിയത്. കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിൽ ഒന്നാണ് കോടാംതുരുത്ത്.
അപകട സാധ്യത: ചെങ്ങന്നൂർ കോടാംതുരുത്തിലെ ജനങ്ങളെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചു - ചെങ്ങന്നൂർ
42 കുടുംബങ്ങളിലെ ഇരുനൂറോളം പേരെയാണ് മാറ്റുന്നത്
അപകട സാധ്യത: ചെങ്ങന്നൂർ കോടാംതുരുത്തിലെ ജനങ്ങളെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചു
രണ്ടു ദിവസം മുമ്പ് ക്യാമ്പിലേക്കു മാറാൻ പ്രദേശത്തെ ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ഇതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചത്. ജലനിരപ്പ് ഉയർന്നതോടെ തുരുത്ത് ഒറ്റപ്പെട്ട നിലയിലായി. ജനപ്രതിനിധികളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ് അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.