ആലപ്പുഴ:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വികസന സമതിയും നെടിയാട് നെല്ലുൽപാദക സംഘവും സംയുക്തമായി ആരംഭിച്ച 'ഹരിതസ്നേഹം' കാർഷിക പദ്ധതി ഉദ്ഘാടനം ചെയ്ത് അരൂർ എം.എൽ.എ ദലീമ ജോജോ.
'ഹരിതസ്നേഹം' കാർഷിക പദ്ധതി ഉദ്ഘാടനം ചെയ്ത് ദലീമ ജോജോ എം.എൽ.എ
ഓണക്കാലത്തേക്കുള്ള ജൈവ പച്ചക്കറിയുടെ ഉത്പാദനത്തിന്‍റെ ഭാഗമായാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
'ഹരിതസ്നേഹം' കാർഷിക പദ്ധതി ഉദ്ഘാടനം ചെയ്ത് ദലീമ ജോജോ എം.എൽ.എ
സംസ്ഥാന സർക്കാരിന്‍റെ 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി ഓണക്കാലത്തേക്കുള്ള ജൈവ പച്ചക്കറിയുടെ ഉത്പാദനത്തിന്‍റെ ഭാഗമായാണ് പദ്ധതി. പഞ്ചായത്ത് തലത്തിൽ, കുടുംബ ശ്രീയുടേയും കാർഷിക സംഘങ്ങളുടേയും സഹകരണത്തോടെ ആരംഭിക്കുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.എസ് സുധീഷ് പറഞ്ഞു.
ALSO READ:വ്യക്തിപൂജ വിവാദം: പി ജയരാജന് പങ്കില്ലെന്ന് സിപിഎം അന്വേഷണ കമ്മിഷൻ