കേരളം

kerala

ETV Bharat / state

ആഭ്യന്തര വ്യവസായ വകുപ്പുകള്‍ പൂര്‍ണ പരാജയം, സിപിഐ ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍ - kerala news updates

സംസ്ഥാന നേതൃത്വത്തിനെതിരെയും ആലപ്പുഴ ജില്ല സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ആലപ്പുഴ സിപിഐ സമ്മേളനത്തിന്‍റെ ദൃശ്യങ്ങള്‍  ആഭ്യന്തര വ്യവസായ വകുപ്പുകള്‍ പൂര്‍ണ പരാജയം സിപിഐ  സിപിഐ ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം  ആലപ്പുഴ ജില്ല സമ്മേളനത്തില്‍ വിമര്‍ശനം  ആഭ്യന്തരം  രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍  കൊലപാതകം  ക്വട്ടേഷന്‍  Criticism against CM  Minister Rajeev  alappuzha district conference  ആലപ്പുഴ ജില്ല വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍  Alappuzha news  news updates in Alappuzha  Latest news in Alappuzha  kerala news updates  സിപിഐ
ആഭ്യന്തര വ്യവസായ വകുപ്പുകള്‍ പൂര്‍ണ പരാജയം, സിപിഐ ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികള്‍

By

Published : Aug 24, 2022, 6:06 PM IST

Updated : Aug 24, 2022, 6:16 PM IST

ആലപ്പുഴ:സിപിഐ ആലപ്പുഴ ജില്ല സമ്മേളനത്തില്‍ ആഭ്യന്തര, വ്യവസായ വകുപ്പുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. ആഭ്യന്തര, വ്യവസായ വകുപ്പുകള്‍ പൂര്‍ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി.രാജീവും ചുമതല ഒഴിയണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ മോശമായി കൊണ്ടിരിക്കുകയാണ്.

ആലപ്പുഴ സിപിഐ സമ്മേളനത്തിന്‍റെ ദൃശ്യങ്ങള്‍

സംസ്ഥാനത്ത് വിലക്കയറ്റത്തിനൊപ്പം കൊലപാതകം, ക്വട്ടേഷന്‍, ലഹരി മരുന്ന് മാഫിയ എന്നിവയും വളരുന്നുണ്ടെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കയര്‍ മേഖലയിലെ വ്യവസായ മന്ത്രിയടക്കമുള്ള സര്‍ക്കാറിന്‍റെ ഇടപെടല്‍ പോരായെന്നും വിമര്‍ശനമുണ്ട്. പി.രാജീവ് കയര്‍ വകുപ്പ് ചുമതല ഒഴിയണമെന്നും ജില്ല സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

കയര്‍ ഉത്‌പാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാന്‍ കഴിയും എന്ന രൂക്ഷ വിമര്‍ശനമാണ് ജില്ല സമ്മേളനത്തില്‍ ഉയര്‍ന്നത്. എക്‌സല്‍ ഗ്ലാസ് ഫാക്‌ടറി ആക്രി വിലയ്‌ക്ക് വിറ്റു, ടി.വി തോമസ് സ്ഥാപിച്ച വ്യവസായങ്ങള്‍ വ്യവസായ വകുപ്പ് പൂട്ടുകയാണ്, കയര്‍ മേഖലയില്‍ വ്യവസായ മന്ത്രി പൂര്‍ണ പരാജയമാണ് എന്നിങ്ങനെ തുടങ്ങുന്നു രാജീവിനെതിരായ വിമര്‍ശനങ്ങള്‍.

also read:സിപിഐ ആലപ്പുഴ ജില്ല സമ്മേളനത്തിന് ഹരിപ്പാട് തുടക്കം, ദേശീയ നേതാക്കള്‍ പങ്കെടുക്കും

Last Updated : Aug 24, 2022, 6:16 PM IST

For All Latest Updates

ABOUT THE AUTHOR

...view details