ആലപ്പുഴ : പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൈബറിടങ്ങളിലും അച്ചടക്കം ബാധകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതില്‍ സിപിഎം മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണ്. സ്ത്രീപക്ഷ സമീപനം പാര്‍ട്ടിയുടെ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്‍റലിജൻസ്
രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ സിപിഎം അംഗങ്ങള്‍ക്ക് പങ്കുണ്ട് എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എ. വിജയരാഘവന്‍. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശനമായ നടപടി സ്വീകരിക്കും.
എ. വിജയരാഘവന്‍റെ പ്രതികരണം തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവര്‍ത്തനശൈലിയും സിപിഎം അംഗീകരിക്കുന്നില്ല. രാമനാട്ടുകരയില്‍ സിപിഎമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവര്‍.
അവര്‍ക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നിലപാട് സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.