ആലപ്പുഴ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റി വെച്ച സിപിഎം ആലപ്പുഴ ജില്ല സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കുമെന്ന് ജില്ല സെക്രട്ടറി ആർ നാസർ അറിയിച്ചു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കണിച്ചുകുളങ്ങരയിൽ നടക്കുന്ന സമ്മേളനം നടക്കുന്ന സിപിഎം പാർട്ടി പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും.
കൊവിഡ് രോഗവ്യാപനത്തിന്‍റെ തോത് കുറഞ്ഞ സാഹചര്യത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ല സെക്രട്ടേറിയറ്റ് യോഗം ചേർന്ന് തീയതി നിശ്ചയിച്ച് സംസ്ഥാന നേതൃത്തെ അറിയിച്ചിരുന്നു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നിർദ്ദേശം അംഗീകരിച്ചത്.