ആലപ്പുഴ:നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർഥികളെ സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കുക. അതിനുശേഷം മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കുമെന്നും കാനം വ്യക്തമാക്കി.
സി.പി.ഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ - സി.പി.ഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ
ഇടതു മുന്നണിയിലെ ഒരു കക്ഷിയുമായും സി.പി.ഐ ഇതുവരെ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും എല്ലാം എൽ.ഡി.എഫ് ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഇടതു മുന്നണിയിലെ ഒരു കക്ഷിയുമായും സി.പി.ഐ ഇതുവരെ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും എല്ലാം എൽ.ഡി.എഫ് ചർച്ച ചെയ്‌ത് തീരുമാനിക്കും. തുടർ ഭരണം എത്രത്തോളം എന്ന സാധ്യത സംബന്ധിച്ചല്ല ചർച്ച. എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കാനം പറഞ്ഞു.
എൻ.സി.പി മുന്നണി വിടും എന്നത് മാധ്യമ സൃഷ്‌ടിയാണ്. എൻ.സി.പി ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നാണ് വിശ്വാസം. എൽ.ഡി.എഫിന് വർഗീയ നിലപാടില്ല. എൽ.ഡി.എഫ് മത നിരപേക്ഷതയുടെ ആശയം ഉയർത്തി പിടിക്കുന്ന മുന്നണിയാണ്. എല്ലാ മതങ്ങളോടും എല്ലാ വിഭാഗങ്ങളോടും എൽ.ഡി.എഫിന് ഒരേ സമീപനമാനുള്ളതെന്നും കാനം രാജേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.
TAGGED:
Kanam Rajendran