ആലപ്പുഴ:മുന്നണി തര്‍ക്കങ്ങള്‍ സജീവമായ ആലപ്പുഴയില്‍ സിപിഐ ജില്ല സമ്മേളനത്തിന് ഹരിപ്പാട് തുടക്കമായി. പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രതിനിധി സമ്മേളനം തിങ്കളാഴ്ച (22.08.2022) ആരംഭിച്ചു. പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ പതാക, ദീപശിഖ, ബാനർ, കൊടിമര ജാഥകൾ സംഗമിച്ചതോടെയാണ് സമ്മേളന നഗരി ഉണർന്നത്.
സ്വാഗത സംഘം ചെയർമാൻ എൻ സുകുമാരപിള്ള ചെങ്കൊടി ഉയർത്തി. പ്രതിനിധി സമ്മേളനത്തില്‍ മുതിർന്ന സിപിഐ നേതാവ് പി കെ മേദിനി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയിൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.