ആലപ്പുഴ: ജില്ലയിലെ ചേർത്തല കളവംകോടത്തെ ചുറ്റു വേലിയില്ലാത്ത ട്രാൻസ്‌ഫോർമറുകൾ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. ഈ ട്രാൻസ്ഫോർമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പശു ചത്തതോടെ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രദേശവാസികൾ ഉന്നയിച്ചു. ചേർത്തല വയലാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കളവം കോടംവെട്ടത്ത്ചിറ വിലാസന്‍റെ രണ്ടു വയസ് പ്രായമുള്ള പശുവാണ് കഴിഞ്ഞ ദിവസം ചത്തത്. സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമറിന് സമീപത്തെ ചതുപ്പിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് പശു ചത്തതെന്ന് വിലാസൻ പറഞ്ഞു.
ചേർത്തലയില്‍ ട്രാൻസ്ഫോർമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പശു ചത്തു; പരാതിയുമായി പ്രദേശവാസികൾ - ജില്ലയിലെ ചേർത്തല കളവംകോടത്തെ ചുറ്റു വേലിയില്ലാത്ത ട്രാൻസ്‌ഫോർമറുകൾ ജനജീവിതത്തെ ദുസ്സഹമാക്കുന്നു
പശു ചത്തതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മഴക്കാലം എത്തുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്ന് പ്രദേശവാസികള്‍ ഉന്നയിച്ചു.
ALSO READ:മന്ത്രി വി അബ്‌ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തി ഹജ്ജ് കമ്മിറ്റി ചെയർമാന്‍
കെ.എസ്.ഇ.ബി അധികൃതരെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിലാസന്‍റെ താൽപര്യപ്രകാരം പോസ്‌റ്റ്‌മോർട്ടം ചെയ്യാതെ തന്നെ പശുവിനെ സമീപത്ത് കുഴിച്ചിട്ടു. ഈ ഭാഗത്ത് വേറെയും സംരക്ഷണ വേലിയില്ലാത്ത ട്രാൻസ്ഫോർമറുകള്‍ ഉണ്ട്. സുരക്ഷിതത്വമില്ലാത്ത നിലയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. പശു ചത്തതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ചേർത്തലയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്ഥലത്ത് സമാന രീതിയിൽ ട്രാൻസ്ഫോർമറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലം എത്തുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്ന് പ്രദേശവാസികള്‍ ഉന്നയിച്ചു.