കേരളം

kerala

ETV Bharat / state

'കരുതാം ആലപ്പുഴയെ, കരുതലോടെ മത്സ്യഫെഡ്'; ബോധവത്കരണം സംഘടിപ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനവും വിപണനവും ജില്ലയിൽ അനുവദിച്ചിട്ടുള്ളതെന്നും കൃത്യമായി പാലിക്കാൻ തൊഴിലാളികളും കച്ചവടക്കാരും ശ്രദ്ധിക്കണമെന്നും കലക്‌ടർ നിർദേശിച്ചു.

'കരുതാം ആലപ്പുഴയെ, കരുതലോടെ മത്സ്യഫെഡ്'  കൊവിഡ് ബോധവത്കരണം ആലപ്പുഴ  covid prevention awareness alappuzha  covid prevention awareness among fishermen alappuzha
ആലപ്പുഴ

By

Published : Oct 23, 2020, 6:48 AM IST

Updated : Oct 23, 2020, 7:55 AM IST

ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. രോഗവ്യാപനം തടയാൻ ജില്ലാ ഭരണകൂടം നടത്തിവരുന്ന 'കരുതാം ആലപ്പുഴയെ - കരുതലോടെ തൊഴിലിടങ്ങൾ' എന്ന പരിപാടി അഞ്ചാലുംകാവ് കടപ്പുറത്താണ് സംഘടിപ്പിച്ചത്. മത്സ്യവിപണനം നിയന്ത്രിക്കുന്നതിനായി തീരപ്രദേശങ്ങളിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല കലക്‌ടർ എ.അലക്‌സാണ്ടര്‍ മാസ്‌കുകൾ വിതരണം ചെയ്തു. മത്സ്യം കരയ്ക്കടുപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ട വിപണന ശൃംഖലയിലെ ആളുകളുടെയും ഇടയിലാണ് ബോധവത്ക്കരണം നടന്നത്.

'കരുതാം ആലപ്പുഴയെ, കരുതലോടെ മത്സ്യഫെഡ്'; ബോധവത്കരണം സംഘടിപ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനവും വിപണനവും ജില്ലയിൽ അനുവദിച്ചിട്ടുള്ളതെന്നും കൃത്യമായി പാലിക്കാൻ തൊഴിലാളികളും കച്ചവടക്കാരും ശ്രദ്ധിക്കണമെന്നും കലക്‌ടർ നിർദേശിച്ചു. ജില്ലയിൽ രോഗവ്യാപനത്തിന്‍റെ തോത് കുറയ്ക്കാൻ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ. ഇതിനായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും കലക്‌ടർ ആവശ്യപ്പെട്ടു.

മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ല മാനേജർ കെ. സജീവൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ്.ഐ രാജീവ്, ജനകീയ സമിതി ഭാരവാഹികൾ, ഫിഷറീസ് വകുപ്പ് - മത്സ്യഫെഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Oct 23, 2020, 7:55 AM IST

ABOUT THE AUTHOR

...view details