ആലപ്പുഴയിൽ 287 പേർക്ക് കൂടി കൊവിഡ് - covid taly news
ആലപ്പുഴയില്‍ ഇന്ന് 312 പേരുടെ കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവായി
കൊവിഡ്
ആലപ്പുഴ: ജില്ലയിൽ 287 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 277 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 312 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 45,450 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 4216 പേരാണ് ചികിത്സയിലുള്ളത്.