കൊവിഡ് വ്യാപനം: വീടുകളിൽ കയറിയുള്ള പണപ്പിരിവ് നിരോധിച്ചു
ജില്ലാ കലക്‌ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. നിയമ ലംഘകര്‍ക്കെതിരെ പൊലീസ് ദുരന്ത നിവാരണ, പകർച്ചവ്യാധി നിയന്ത്രണ നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കും
ആലപ്പുഴ: മൈക്രോ ഫിനാൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ചിട്ടികമ്പനികൾ തുടങ്ങിയവയുടെ പ്രതിനിധികള്‍ വീടുകളിൽ കയറി പണപ്പിരിവ് നടത്തുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്‌ടർ എ അലക്‌സാണ്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലയിൽ ക്രമാതീതമായി കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുക്കും. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് കലക്‌ടറുടെ ഉത്തരവ്.