കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് - updates

കുവൈറ്റ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഇവർ വീടുകളിൽ നിരീക്ഷണത്തിലായിരുന്നു

ആലപ്പുഴ  alappuzha  covid  covid 19  corona  updates  confirmed cases
ആലപ്പുഴയിൽ രണ്ടുപേർക്ക്കൂടി കൊവിഡ്

By

Published : Jun 1, 2020, 7:51 PM IST

ആലപ്പുഴ : ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 27ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ അർത്തുങ്കൽ സ്വദേശിനിക്കും (50) മെയ് 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിൽ എത്തിയ നീലംപേരൂർ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈറ്റിൽ നിന്നും എത്തിയ അർത്തുങ്കൽ സ്വദേശി ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിലും ഡൽഹിയിൽ നിന്നും എത്തിയ വ്യക്തി വീട്ടിലും നിരീക്ഷണത്തിലായിരുന്നു. അതേസമയം ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ABOUT THE AUTHOR

...view details