കേരളം

kerala

ETV Bharat / state

കാെവിഡ് മരണം: മൃതദേഹം സംസ്‌കരിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സ്രവ പരിശോധനാഫലം ലഭിക്കുന്നതിന് കാത്തു നിൽക്കാതെ തന്നെ, കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം മൃതദേഹം സംസ്‌ക്കരിക്കാം

alappuzha  covid 19  kovid  covid deaths  മൃതദേഹം  സംസ്കാരം  മാർഗനിദേശങ്ങൾ  ആരോഗ്യവകുപ്പ്  cremation  health department  Guidelines
കാെവിഡ് മരണം: മൃതദേഹം സംസ്‌കരിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

By

Published : Sep 22, 2020, 11:58 PM IST

ആലപ്പുഴ: കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ച ആളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗൃവകുപ്പ് പുറത്തിറക്കി. കൊവിഡ് സംശയിക്കുന്ന ഒരു വ്യക്തിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചാല്‍ കൊവിഡ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചതിനുശേഷം പൊലീസ് നടപടികള്‍ കഴിഞ്ഞ് മൃതദേഹം വിട്ടു നല്‍കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്രവ പരിശോധനാഫലം ലഭിക്കുന്നതിനു കാത്തു നിൽക്കാതെ തന്നെ, കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം മാത്രം മൃതദേഹം സംസ്‌ക്കരിക്കാം. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരങ്ങള്‍ ധരിക്കണം. സംസ്‌ക്കാരചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മരണമടഞ്ഞ വ്യക്തി ഉപയോഗിച്ച മുറിയും മറ്റ് വസ്തുക്കളും ഒരു ശതമാനം ബ്‌ളീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. മൃതദേഹവുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ അനുവദിക്കില്ല. ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ സംസ്കാരം നടത്തുന്നുള്ളൂവെങ്കിൽ ബന്ധുക്കൾ ഇക്കാര്യം രേഖാ മൂലം അതതു ആശുപത്രി അധികൃതരെ അറിയിക്കണം. രേഖാമൂലം അറിയിച്ചാൽ, സ്രവ പരിശോധനാഫലം ലഭിക്കുന്നതുവരെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details