കേരളം

kerala

ETV Bharat / state

വാഹനയാത്രക്കാര്‍ക്ക് കൊവിഡ് 19 ബോധവത്‌കരണവുമായി ആരോഗ്യവകുപ്പ് - അരൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍

അരൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പൊലീസും സംയുക്തമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്

covid 19 awareness programme  കൊവിഡ് 19  കൊവിഡ് 19 ബോധവല്‍കരണം  ബ്രേക്ക് ദ ചെയിന്‍  അരൂര്‍ കുടുംബാരോഗ്യ കേന്ദ്രം  അരൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍  break the chain
വാഹനയാത്രക്കാര്‍ക്ക് കൊവിഡ് 19 ബോധവല്‍കരണവുമായി ആരോഗ്യവകുപ്പ്

By

Published : Mar 18, 2020, 4:54 PM IST

ആലപ്പുഴ: 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍റെ ഭാഗമായി അരൂരില്‍ വാഹനയാത്രക്കാര്‍ക്ക് ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. അരൂര്‍ കുടുംബാരോഗ്യ കേന്ദ്രവും പൊലീസും സംയുക്തമായാണ് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ പരിശോധിച്ച് ബോധവത്കരണം നല്‍കിയത്. യാത്രക്കാരുടെ ശരീരോഷ്‌മാവ് രേഖപ്പെടുത്തുകയും കൊവിഡ് 19ന്‍റെ വ്യാപനത്തിനെതിരെ പാലിക്കേണ്ട മുന്‍കരുതലുകള്‍, വ്യക്തിശുചിത്വം എന്നിവ സംബന്ധിച്ച് ബോധവത്കരണം നല്‍കുകയും ചെയ്‌തു.

കൈകള്‍ വൃത്തിയാക്കുന്ന രീതി, സാനിറ്റൈസര്‍ ഉപയോഗിക്കുന്ന വിധം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെച്ചു. യാത്രക്കാരുടെ വിവരങ്ങളും ശേഖരിച്ചു. ഇതുവരെ നൂറില്‍പരം വാഹനങ്ങള്‍ പരിശോധിച്ചതായി അരൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കെ.ആര്‍. ജവഹര്‍ പറഞ്ഞു. വാഹനപരിശോധനക്ക് പുറമെ റെയില്‍വെ സ്റ്റേഷന്‍, വ്യാപാര സ്ഥാപനങ്ങള്‍, പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്കും ബോധവത്കരണ പരിപാടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details