കേരളം

kerala

ETV Bharat / state

കൊവിഡ് 19; ആലപ്പുഴയില്‍ 149 പേര്‍ നിരീക്ഷണത്തില്‍ - 149 people

132 പേര്‍ വീടുകളിലും 17 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് 10 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

കൊവിഡ് 19  ആലപ്പുഴ  149 പേര്‍ നിരീക്ഷണത്തില്‍  ഡിഎംഒ  Covid-19  149 people  observed in alappuzha
കൊവിഡ് 19; ആലപ്പുഴയില്‍ 149 പേര്‍ നിരീക്ഷണത്തില്‍

By

Published : Mar 12, 2020, 1:24 PM IST

ആലപ്പുഴ: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ 149 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. മുന്‍കരുതലുകളുടെ ഭാഗമായി ഇന്ന് 30 പേരെയാണ് പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. 132 പേര്‍ വീടുകളിലും 17 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് 10 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തവരുടെ എണ്ണം 88 ആയി. 73 പേരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ വീടുകളില്‍ 14 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയേണ്ടതാണ്. വിദേശ യാത്രാവിവരം ഒരു കാരണവശാലും മറച്ചു വെയ്ക്കരുതെന്നും ഡിഎംഒ അറിയിച്ചു. പനി, ചുമ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ (04772251650, 04772239999) എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്ന് ഡിഎംഒ നിർദേശിച്ചു.

ABOUT THE AUTHOR

...view details