ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. പുതുതായി അഞ്ച് പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. വീടുകളിലും ആശുപത്രികളിലുമായി ആകെ 233 പേർ നിരീക്ഷണത്തിലുണ്ട്. ആകെ 36 സാമ്പിളുകൾ പരിശോധനക്ക് അയച്ചതില്‍ 34 പേരുടെയും റിസൾട്ടുകൾ ലഭിച്ചു. 33 എണ്ണവും നെഗറ്റീവാണ്.
കൊറോണ വൈറസ്; ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം - health minister
പരിശോധനക്ക് അയച്ച 36 എണ്ണത്തില്‍ 33 എണ്ണവും നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിച്ചു.
കൊറോണ വൈറസ്; ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു
പാണ്ടനാട് ചേര്‍ന്ന ഗ്രാമസഭയില്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. വിമുക്ത ഭടന്മാര്‍ക്കായി മുതുകുളത്തും ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിലുള്ള 15 പേര്‍ക്ക് ടെലികൗണ്‍സിലിങ് നടത്തി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിലയിരുത്തി.
Last Updated : Feb 10, 2020, 8:07 AM IST