ആലപ്പുഴ:അന്താരാഷ്ട്രതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ കൊറോണ വൈറസ് ബാധ സംസ്ഥാനത്തെ ടൂറിസം മേഖലയെയും ബാധിച്ചിരിക്കുകയാണ്. രോഗബാധ ആലപ്പുഴയിൽ ഒരാൾക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാരികൾ പ്രധാനമായും എത്തുന്ന ഹൗസ്ബോട്ട് മേഖലയേയും ഇത് ബാധിച്ചിട്ടുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹൗസ് ബോട്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കൊറോണ ബാധ: വിനോദസഞ്ചാര മേഖലയിൽ ആശങ്ക; സുരക്ഷിതമെന്ന് അധികൃതർ
ജില്ലയിൽ വിനോദസഞ്ചാരികൾക്ക് യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിവരുന്നതായും വിനോദസഞ്ചാര വകുപ്പ് അധികൃതർ
എന്നാൽ ജില്ലയിൽ വിനോദസഞ്ചാരികൾക്ക് യാതൊരുവിധ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തിവരുന്നതായും വിനോദസഞ്ചാര വകുപ്പ് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികളെ സ്വീകരിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഹൗസ്ബോട്ട് ജീവനക്കാർക്ക് ആരോഗ്യവകുപ്പും വിനോദസഞ്ചാര വകുപ്പും ചേർന്ന് ആവശ്യമായ നിർദേശങ്ങളും പ്രായോഗിക പരിശീലനവും നൽകിയിട്ടുണ്ട്. നിപ സമയത്തേക്കാൾ കൂടുതൽ ബുക്കിങ്ങുകളാണ് റദ്ദാക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു. വിനോദ സഞ്ചാര സീസണിൽ തന്നെ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഇടിവ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.