ആലപ്പുഴ: ഇന്ന് ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്‌ഘാടന ചടങ്ങ് വേദിയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. കോൺഗ്രസിന്‍റെ ജനപ്രതിനിധികളെ ബൈപ്പാസ് ഉദ്‌ഘാടനത്തിൽ നിന്നും ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം ലിജു അറിയിച്ചു.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് - bypass
കോൺഗ്രസിന്‍റെ ജനപ്രതിനിധികളെ ബൈപ്പാസ് ഉദ്‌ഘാടനത്തിൽ നിന്നും ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ മാർച്ച്.
ആലപ്പുഴ ബൈപ്പാസ് : ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
ഉദ്‌ഘാടനം എന്നത് എല്ലാവരും ചേർന്ന് നടക്കുന്ന ഒരു ചടങ്ങാണെന്നും അതിലേക്ക് പ്രതിഷേധപ്രകടനം സംഘടിപ്പിക്കേണ്ടി വരുന്നതിൽ അതിയായ ദുഃഖവും ഖേദവും ഉണ്ടെന്നും ലിജു പറഞ്ഞു. ജനറൽ ആശുപത്രി ജംഗ്‌ഷനിൽ നിന്നും ഉദ്ഘാടന വേദിയിലേക്ക് ഇന്ന് നടത്തുന്ന മാർച്ചിൽ നഗരത്തിലെ പ്രധാന പ്രവർത്തകർ പങ്കെടുക്കുമെന്നും ലിജു വ്യക്തമാക്കി.
Last Updated : Jan 28, 2021, 12:08 PM IST