കേരളം

kerala

ETV Bharat / state

ആലപ്പുഴയിലെ കുട്ടിയുടെ മരണം; ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം - ambalapuzha

മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്

ആലപ്പുഴ  അമ്പലപുഴ  alappuzha  ambalapuzha  congress
ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

By

Published : Aug 4, 2020, 3:15 AM IST

ആലപ്പുഴ : നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തിൽ അമ്പലപുഴ എംസിഎച്ച്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു. കുടുംബത്തിനു ധനസഹായം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വണ്ടാനം മെഡിക്കൽ കോളജ്‌ ആശുപത്രിക്ക്‌ മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചു. ധർണയുടെ ഉദ്‌ഘാടനം ഡിസിസി ജനറൽ സെക്രട്ടറി എസ്‌ സുബാഹു നിർവഹിച്ചു . യു എം കബീർ അധ്യക്ഷത വഹിച്ചു.

ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകൻ പ്രിത്വിരാജ്(3)മരിച്ചത് . തുടർന്ന് കുട്ടിയ്ക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കുവാൻ അധികൃതര്‍ തയ്യാറായില്ലെന്നും കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് എത്തിയതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്നുമായിരുന്നു ആരോപണം.

ABOUT THE AUTHOR

...view details