ആലപ്പുഴ : ആലപ്പുഴ കലക്ട്രേറ്റിൽ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും കലക്ട്രേറ്റിലെ തന്നെ റവന്യു റിക്കവറി വിഭാഗത്തിലെ മറ്റ് രണ്ടു ജീവനക്കാർക്കുമാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട സഹപ്രവർത്തകരോട് ക്വാറന്‍റൈനിൽ കഴിയാൻ ആരോഗൃ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കലക്ട്രേറ്റ് വീണ്ടും അണുവിമുക്തമാക്കി
ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട സഹപ്രവർത്തകരോട് ക്വാറന്‍റൈനിൽ കഴിയാൻ ആരോഗൃ വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്
ജീവനക്കാർക്ക് കൊവിഡ് : കലക്ട്രേറ്റ് വീണ്ടും അണുവിമുക്തമാക്കി
ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കലക്ട്രേറ്റിലെ മെയിൻ ഹാളും ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസും അഗ്നിരക്ഷാ സേന അണുവിമുക്തമാക്കി. ആർടിപിസിആർ സ്രവപരിശോധനയിലാണ് മൂവർക്കും രോഗബാധ സ്ഥിരീകരിച്ചത്.