കേരളം

kerala

ETV Bharat / state

കയർ ഉല്‍പാദനത്തിലും വിപണനത്തിലും വിപ്ലവത്തിനൊരുങ്ങി കേരളം - coir kerala eighth edition

2020-21ൽ 40,000 ടൺ കയർ ഉൽപാദനം ലക്ഷ്യമിട്ട് കയര്‍ വകുപ്പ്.

കയർ ഉല്‍പ്പാദനം  കയർ വിപണനം  COIR KERALA  thomas isaac  coir kerala eighth edition  minister thomas isaac
കയർ ഉല്‍പ്പാദനത്തിലും വിപണനത്തിലും വിപ്ലവത്തിനൊരുങ്ങി കേരളം

By

Published : Nov 29, 2019, 8:24 PM IST

ആലപ്പുഴ: കയർ കേരളയുടെ എട്ടാംപതിപ്പ് ഡിസംബർ നാല് മുതൽ എട്ട് വരെ ആലപ്പുഴയിൽ നടക്കും. കഴിഞ്ഞ രണ്ട് വർഷമായി കയർ മേഖലയിൽ നടക്കുന്ന രണ്ടാം കയർ പുന:സംഘടനയുടെ പശ്ചാത്തലത്തിലാണ് 2019ലെ കയർ കേരള അരങ്ങേറുന്നത്. കാലങ്ങളായുള്ള കയർ വ്യവസായത്തിന്‍റെ അടിസ്ഥാനദൗർബല്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയുന്നുവെന്നതാണ് രണ്ടാം പുനഃസംഘടനയുടെ പ്രാധാന്യം. ഇതിന്‍റെ ഗുണപരമായ ചലനങ്ങൾ വ്യവസായത്തിൽ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.

കയർ ഉല്‍പാദനത്തിലും വിപണനത്തിലും വിപ്ലവത്തിനൊരുങ്ങി കേരളം

മൂന്ന് കൊല്ലം മുമ്പ് 10,000 ടണ്ണില്‍ താഴെയായിരുന്നു. സംസ്ഥാനത്തെ കയർ ഉൽപാദനം. 2017-18ല്‍ ഉൽപാദനം 14,500 ടണ്ണായി ഉയർന്നിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും സംസ്ഥാനത്ത് കയർ ഉൽപാദനം 20,000 ടണ്ണായി ഉയർത്താനാണ് ശ്രമം. 2020-21ൽ 40,000 ടൺ കയർ ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.

പരമ്പരാഗത പിരിമേഖലയെ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായത്തിന്‍റെ ആധുനീകരണമാണ് രണ്ടാം കയർ പുനഃസംഘടന ലക്ഷ്യം വെക്കുന്നത്. ഇലക്ട്രോണിക് റാട്ടുകളും ഫാക്‌ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്‌പിന്നിങ് മില്ലുകളും വേഗതയില്‍ വിന്യസിക്കുകയാണ്. തൊഴിലാളികളുടെ ജോലി ഭാരത്തിൽ കുറവ് ഉണ്ടാകുകയും ഉൽപാദനക്ഷമത ഉയരുകയും ചെയ്യും. അധികമായി ഉൽപാദിപ്പിക്കപ്പെടുന്ന കയർ ഉപയോഗിച്ച് ആവശ്യമുള്ള ഉൽപന്നങ്ങളിലേക്ക് മാറാനാണ് ശ്രമം. 2017 കയർ കേരളയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായി നൂറിലധികം കോടി രൂപയുടെ കയർ ഭൂവസ്ത്രത്തിനുള്ള കരാറാണ് ഒപ്പുവച്ചത്. പക്ഷെ, ഇത് പൂർണമായും നല്‍കാനായില്ല. അതേസമയം 60 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞു. കയർ ഭൂവസ്ത്രത്തിന് പുതിയ ഉപയോഗമേഖലകളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് നിർമ്മാണത്തിൽ കയർ ഭൂവസ്ത്ര വിനിയോഗത്തിന് അംഗീകാരമായി. കേന്ദ്ര പിഡബ്ല്യുഡിയുടെ റോഡ് നിർമാണങ്ങൾക്കും കയർ ഭൂവസ്ത്രം അംഗീകൃത ഉൽപന്നമായി വിജ്ഞാപനം ഇറങ്ങുകയാണ്.

ചകിരി ദൗര്‍ലഭ്യമാണ് മറ്റൊരു പ്രശ്‌നം. രണ്ടാം കയർ പുനഃസംഘടനയുടെ പ്രധാന ഊന്നൽ ചകിരി ഉൽപാദനത്തിലാണ്. ഇരുനൂറോളം ഓട്ടോമാറ്റിക് സ്‌പിന്നിങ് മെഷീനുകളും ഇരുപതിനായിരത്തോളം ഇലക്ട്രോണിക് റാട്ടുകളും വിതരണം ചെയ്‌തിട്ടുമുണ്ട്. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും തൊണ്ട് ശേഖരിച്ച് ചകിരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് വിജയം കൈവരിക്കുന്നത്.

ABOUT THE AUTHOR

...view details