ആലപ്പുഴ: കയർ കേരള 2019ന് മുന്നോടിയായി ആലപ്പുഴ കടൽത്തീരത്ത് സംഘടിപ്പിച്ച കയർ കൈപ്പിരി മൽസരം ശ്രദ്ധേയമായി. കൈ മാത്രം ഉപയോഗിച്ച് കയർ പിരിക്കുന്ന പരമ്പരാഗത രീതിയിലായിരുന്ന മത്സരങ്ങള്‍. അതുകൊണ്ട് തന്നെ പുതുതലമുറക്കാർക്ക് ഈ മത്സരം അത്ഭുതക്കാഴ്ചയായി. വിദേശ വിനോദസഞ്ചാരികളും ആലപ്പുഴയുടെ കയർപ്പിരി കൈത്തഴക്കം ശ്രദ്ധയോടെ നോക്കിക്കണ്ടു. ജര്‍മനിയില്‍ നിന്നെത്തിയ എമിലിയും ജാക്വിലിനും കയര്‍ത്തൊഴിലാളികള്‍ക്കൊപ്പം കയർ പിരിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വഴങ്ങിയില്ല. വിദേശികളുടെ പങ്കാളിത്തം മല്‍സരാര്‍ഥികള്‍ക്ക് ആവേശമായി മാറി.
ആലപ്പുഴക്ക് ആവേശമായി കയർ കൈപ്പിരി മൽസരം
വിവിധ മേഖലകളിൽ നിന്നുള്ള 129 സ്ത്രീതൊഴിലാളികളാണ് മൽസരത്തിൽ പങ്കെടുത്തത്. കയർ പിരിയിലേർപ്പെട്ടിട്ടുള്ള സ്ത്രീ തൊഴിലാളികൾക്ക് പ്രചോദനമായാണ് കയർ കൈപ്പിരി മൽസരം സംഘടിപ്പിച്ചത്.
യന്ത്ര റാട്ടുകൾ വന്നതോടെ അന്യം നിന്നുകൊണ്ടിരിക്കുന്ന കയർ കൈപ്പിരി എന്താണെന്നും എങ്ങനെയാണെന്നും പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനും കയർ പിരിയിലേർപ്പെട്ടുന്ന സ്ത്രീ തൊഴിലാളികൾക്ക് പ്രചോദനമേകാനുമാണ് കയർ കേരളയുടെ ഭാഗമായി കൈപ്പിരി മൽസരം സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള 129 സ്ത്രീതൊഴിലാളികളാണ് മൽസരത്തിൽ പങ്കെടുത്തത്.
43 പേർ വീതമുള്ള മൂന്ന് ഗ്രൂപ്പകളാക്കി തിരിച്ച് ആദ്യം മൽസരം നടത്തി. തുടർന്ന് ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തിയ പത്തു പേരെ വീതം തെരഞ്ഞെടുത്ത 30 പേരെ അണിനിരത്തിയാണ് ഫൈനൽ മൽസരം നടത്തിയത്. 10 മിനിട്ടായിരുന്നു മൽസര സമയം. ഈ സമയംകൊണ്ട് ഏറ്റവും നീളത്തിലും ബലത്തിലും കയർ പിരിച്ചവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്. കയർഫെഡിൽ നിന്നുള്ള വിദഗ്ദ്ധരായിരുന്നു വിധികർത്താക്കൾ.