കേരളം

kerala

ETV Bharat / state

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം : തപന്‍സെന്‍ - citu state conference

മന്ത്രിമാരായ എകെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റ്‌  ഡോ. കെ ഹേമലത, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

citu  citu state conference at alappuzha  citu state conference  തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം
കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യം : തപന്‍സെന്‍

By

Published : Dec 17, 2019, 4:34 PM IST

ആലപ്പുഴ : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള യോജിച്ച പോരാട്ടം കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും അതിനെതിരെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങൾ ഒരുമിച്ച് പോരാടണമെന്നും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. ആലപ്പുഴയില്‍ നടന്ന പതിനാലാമത്‌ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ്‌ ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എകെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റ്‌ ഡോ. കെ ഹേമലത, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ്‌ ആർ ചന്ദ്രശേഖരൻ, എബിസി സംസ്ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ, സിഐടിയു സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജൻ, എംഎം ലോറൻസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി നന്ദകുമാർ കണക്കും അവതരിപ്പിച്ചു. 608 പ്രതിനിധികളാണ്‌ സമ്മേളനത്തില്‍ പങ്കെടുത്തത്‌.

രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച ചര്‍ച്ചകൾ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും. മൂന്നു ദിവസമായി നടക്കുന്ന സംസ്ഥാന സമ്മേളനം 19ന് കൊടിയിറങ്ങും. 19ന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി ഒരുലക്ഷം പേർ പങ്കെടുക്കുന്ന തൊഴിലാളി റാലിയും സംഘടിപ്പിക്കും.

ABOUT THE AUTHOR

...view details