ആലപ്പുഴ:പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരത്തിലെ കാളാത്ത് സെന്‍റ് പോള്‍സ് പള്ളി വികാരി സണ്ണിയാണ് (65) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിക്കാണ് മൃതദേഹം കണ്ടെത്തുന്നത്. പള്ളിയിലെ പാരീഷ് ഹാളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മാരാരിക്കുളം പൊളെത്തൈ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി കാളാത്ത് പള്ളിയില്‍ വികാരിയാണ്. എന്നാല്‍ കുറച്ച് ദിവസം മുമ്പ് കോട്ടയത്തേക്ക് സ്ഥലം മാറ്റം ലഭിച്ച വികാരി കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയിരുന്നു. എന്നാല്‍ വീണ്ടും ആലപ്പുഴയില്‍ തിരിച്ചെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ മരിച്ച നിലിയില്‍ കണ്ടത്.