കേരളം

kerala

ETV Bharat / state

20 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി ചുനക്കര ഗ്രാമപഞ്ചായത്ത്

കോമല്ലൂർ-കരിമുളയ്ക്കൽ റോഡിന് പടിഞ്ഞാറുള്ള വെട്ടിക്കോട് പാടത്തെ വർഷങ്ങളായി തരിശായി കിടന്നിരുന്ന 20 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്

ആലപ്പുഴ  സുഭിക്ഷ കേരളം പദ്ധതി  തരിശുഭൂമിയിൽ കൃഷി  കോമല്ലൂർ-കരിമുളയ്ക്കൽ  20 ഏക്കർ  Chunakkara Grama Panchayat  cultivates  waste land
20 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി ചുനക്കര ഗ്രാമപഞ്ചായത്ത്

By

Published : Oct 22, 2020, 4:02 AM IST

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 20 ഏക്കർ തരിശുഭൂമിയിൽ കൃഷിക്ക് തുടക്കം കുറിച്ച് ചുനക്കര ഗ്രാമപഞ്ചായത്ത്. കോമല്ലൂർ-കരിമുളയ്ക്കൽ റോഡിന് പടിഞ്ഞാറുള്ള വെട്ടിക്കോട് പാടത്തെ വർഷങ്ങളായി തരിശായി കിടന്നിരുന്ന 20 ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ ശാന്ത ഗോപാലകൃഷ്ണൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് തരിശു ഭൂമി കൃഷിയോഗ്യമാക്കുന്നത്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കൃഷി. 12 യുവ കർഷകർ അംഗമായ കൈരളി സ്വയം സഹായ സംഘമാണ് കൃഷി ഏറ്റെടുത്ത് നടത്തുന്നത്. കൃഷിക്ക് ആവശ്യമായ വിത്ത് പഞ്ചായത്ത് വാർഷിക പദ്ധതിയുൾപ്പെടുത്തി കൃഷി ഭവൻ വഴി ലഭ്യമാക്കി. പൂർണ്മായും സൗജന്യമായാണ് വിത്ത് നൽകിയത്.

ABOUT THE AUTHOR

...view details