ആലപ്പുഴ: ചേർത്തല ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ ചോർച്ച കണ്ടെത്തി. ചേർത്തല റയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. മറ്റ് വാഹനങ്ങളിലെ യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ലോറി ഡ്രൈവർ ഉടൻ വണ്ടി നിർത്തിഅഗ്നി ശമന സേനയുടെ സഹായം തേടുകയായിരുന്നു.
ചേർത്തലയിൽ പെട്രോൾ ടാങ്കറിന് ചോർച്ച; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം - ദേശീയപാത
വാഹനങ്ങളിലെ യാത്രക്കാർ അറിയുച്ചതിനെ തുടർന്ന് ലോറി ഡ്രൈവർ ഉടൻ വണ്ടി നിർത്തിഅഗ്നി ശമന സേനയുടെ സഹായം തേടുകയായിരുന്നു.
ചേർത്തലയിൽ പെട്രോൾ ടാങ്കറിന് ചോർച്ച; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ആയതിനാൽ തന്നെ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. തുടർന്ന് ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അരൂരിൽ നിന്നുള്ള അഗ്നിശമന സേനയുടെ സേവനവും അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രദേശത്തെ അപകട സാധ്യത കണക്കിലെടുത്ത് ദേശീയ പാത 66 ബൈപാസിലെ ഗതാഗതം തൽക്കാലിമായി തടഞ്ഞു.