കേരളം

kerala

ETV Bharat / state

അങ്കണവാടിക്ക് വേലി കെട്ടുന്നതിന്‍റെ പേരിൽ തര്‍ക്കം, ഒടുവിൽ രാഷ്‌ട്രീയ സംഘർഷമായി; രണ്ട് പേർക്ക് പരിക്ക്

അങ്കണവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാൽ ഇവിടെ വേലി കെട്ടാൻ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവർ എത്തുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐ പ്രവർത്തകർ കമ്പ് നാട്ടിയതാണ് സംഘർഷത്തിന് തുടക്കം.

CHERTHALA BJP DYFI CLASH  അങ്കണവാടിക്ക് വേലി കെട്ടുന്നതിന്‍റെ പേരിൽ തര്‍ക്കം  ചേർത്തല ബിജെപി ഡിവൈഎഫ്ഐ സംഘർഷം  cherthala anganwadi fence controversy  ആലപ്പുഴ ബിജെപി ഡിവൈഎഫ്ഐ വേലി തർക്കം
അങ്കണവാടിക്ക് വേലി കെട്ടുന്നതിന്‍റെ പേരിൽ തര്‍ക്കം, ഒടുവിൽ രാഷ്‌ട്രീയ സംഘർഷമായി; രണ്ട് പേർക്ക് പരിക്ക്

By

Published : Jul 17, 2022, 5:42 PM IST

ആലപ്പുഴ: ചേർത്തലയിൽ അങ്കണവാടിക്ക് വേലി ആര് കെട്ടുമെന്ന തര്‍ക്കം രാഷ്‌ട്രീയ സംഘർഷത്തില്‍ എത്തി. ബിജെപി - ഡിവൈഎഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ചേർത്തല പാണാവള്ളി പഞ്ചായത്തിലാണ് സംഭവം.

അങ്കണവാടിക്ക് വേലി കെട്ടുന്നതിന്‍റെ പേരിലുള്ള തര്‍ക്കം രാഷ്ട്രീയ സംഘർഷമായി

അങ്കണവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാൽ ഇവിടെ ഇന്ന്(17.07.2022) ഷീറ്റ് കൊണ്ട് വേലി കെട്ടാൻ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവർ എത്തുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐ പ്രവർത്തകർ വേലി കെട്ടിയതാണ് സംഘർഷത്തിന് തുടക്കം. സംഘടിച്ച് എത്തിയ ബിജെപി പ്രവർത്തകർ ഡിവൈഎഫ്‌ഐ കെട്ടിയ വെലി പിഴുതെറിഞ്ഞു.

ഇതോടെ ഇരു വിഭാഗക്കാരും തമ്മിൽ വാക്കുതർക്കവും പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങി. സംഘർഷത്തിൽ ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾക്ക് മർദനമേറ്റതായി പരാതി ഉയർന്നു. എട്ടാം വാർഡ് അംഗം ലീന ബാബുവിനും ഒമ്പതാം വാർഡ് അംഗം മിഥുൻ ലാലിനുമാണ് മർദനമേറ്റതായി പരാതി ഉയർന്നത്.

ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിജെപി നേതാക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നു.

ABOUT THE AUTHOR

...view details