ആലപ്പുഴ: തുടര്‍ച്ചയായ നാല് ജയത്തോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മേധാവിത്തം ഉറപ്പിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) എട്ടാം ജയം തുഴഞ്ഞെടുത്തു. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍(റേജിങ് റോവേഴ്‌സ്), എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ (മൈറ്റി ഓര്‍സ്) എന്നിവരെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് നടുഭാഗം ചുണ്ടന്‍ സിബിഎല്ലിലെ അപ്രമാദിത്യം ഉറപ്പിച്ചത്. കാരിച്ചാല്‍ രണ്ടാം സ്ഥാനവും ദേവസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നടുഭാഗം ചുണ്ടന്‍ സിബിഎല്‍ ജൈത്രയാത്ര തുടരുന്നു; പുളിങ്കുന്നാറ്റില്‍ എട്ടാം ജയം കുറിച്ചു സിബിഎല്ലിലെ ആദ്യ നാലുമത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം കൊച്ചി മറൈന്‍ഡ്രൈവില്‍ മാത്രമാണ് പരാജയമറിഞ്ഞത്. പുളിങ്കുന്നാറ്റില്‍ നടന്ന മത്സരത്തില്‍ 1.3 ലക്ഷം കാണികളെ സാക്ഷി നിര്‍ത്തി, 3:37 മിനിറ്റ് കൊണ്ട് നടുഭാഗം തുഴഞ്ഞെത്തിയപ്പോള്‍ കാരിച്ചാല്‍ 3:45 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്‌തു. ദേവസ് 3:46 മിനിറ്റില്‍ മൂന്നാമതെത്തി. ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം കുറിച്ച നടുഭാഗം ചുണ്ടന് 'നെരോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ' സ്ഥാനവും ബോണസായി അഞ്ച് പോയിന്‍റും ലഭിച്ചു.
ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നടുഭാഗം ചുണ്ടന്‍ 128 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ 63 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്‍ 59 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 55 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. 45 പോയിന്‍റുമായി ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) അഞ്ചാം സ്ഥാനത്തേക്കെത്തി. 42 പോയിന്‍റുമായി വീയപുരം (പ്രൈഡ് ചേസേഴ്‌സ്) ആറാം സ്ഥാനത്താണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്‌സ്) 26 പോയിന്‍റുമായി ഏഴാം സ്ഥാനത്തും മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്) 23 പോയിന്‍റുമായി എട്ടാം സ്ഥാനത്തും തുടരുന്നു. സെന്‍റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-17 പോയിന്‍റ്) ഒമ്പതാം സ്ഥാനത്താണ്.
സംസ്ഥാന ടൂറിസം അഡീഷണല്‍ ഡയറക്‌ടറും കെടിഡിസി എംഡിയുമായ കൃഷ്‌ണ തേജ ഐ.എ.എസ് ഒന്‍പതാം മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാവേലിക്കര എംപി കൊടിക്കുന്നേല്‍ സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ.സദാശിവന്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്‌ടര്‍ ബി.രാധാകൃഷ്‌ണമേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.