കേരളം

kerala

ETV Bharat / state

മോഷ്‌ടിച്ച സ്‌കൂട്ടറിലെത്തി മാല മോഷണം; കമിതാക്കൾ ഉൾപ്പടെ മൂന്ന് പേര്‍ പിടിയില്‍

അൻവർഷാ, കാമുകിയായ ആതിര, ജയകൃഷ്ണൻ എന്നിവരെ മോഷണ കേസില്‍ കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്‌തത്.

chain theft  മാല മോഷണം  കമിതാക്കൾ  stolen scooter  lovers have been arrested  കായംകുളം പൊലീസ്  Kayamkulam Police
മോഷ്‌ടിച്ച സ്‌കൂട്ടറിലെത്തി മാല മോഷണം; കമിതാക്കൾ ഉൾപ്പടെ മൂന്ന് പേര്‍ പിടിയില്‍

By

Published : Oct 13, 2021, 10:10 PM IST

Updated : Oct 13, 2021, 10:25 PM IST

ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന കമിതാക്കൾ ഉൾപ്പടെ മൂന്ന് പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. പത്തിയൂർ കിഴക്ക് വെളിത്തറ വടക്ക് വീട്ടിൽ അൻവർഷാ (22), കാമുകി കോട്ടയം കുട്ടിക്കൽ വില്ലേജിൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര (24), കരുനാഗപ്പള്ളി തഴവ കടത്തൂർ ഹരികൃഷ്ണഭവനത്തിൽ ജയകൃഷ്ണൻ (19) എന്നിവരാണ് പിടിയിലായത്.

ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന കമിതാക്കൾ ഉൾപ്പടെ മൂന്ന് പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു.

ആഗസ്റ്റ് 26 ന് വീട്ടിലേക്ക് നടന്ന് വരികെയായിരുന്ന പെരിങ്ങാല മേനാമ്പളളി മെഴുവേലത്ത് സജിത്ത് ഭവനത്തിൽ സജീവന്‍റെ ഭാര്യ ലളിതയുടെ ഒന്നര പവന്‍റെ മാലയാണ് ഇവർ പൊട്ടിച്ച് കടന്നുകളഞ്ഞത്. വഴി ചോദിക്കാൻ എന്ന വ്യാജേന ലളിതയെ തടഞ്ഞ് നിർത്തിയ ശേഷം അൻവർഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിര മാല പൊട്ടിയ്‌ക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നും മോഷ്‌ടിച്ച സ്‌കൂട്ടറിലെത്തിയ ഇവര്‍ മോഷണത്തിന് ശേഷം സ്‌കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു.

ഒളിവില്‍ കഴിഞ്ഞത് മൂന്നാറിലും ബാംഗ്ലൂരിലും

ഇതിനിടയില്‍ മാല ഓച്ചിറയിലുള്ള ഒരു കടയിൽ ജയകൃഷ്ണൻ മുഖേന വിൽപന നടത്തിയിരുന്നു. തുടർന്ന് മൂന്നാർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ എറണാകുളത്ത് എത്തിയതോടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. മൂന്നാം പ്രതി ജയകൃഷ്ണന്‍റെ ഫോണാണ് അൻവർഷാ ഉപയോഗിച്ചിരുന്നത്.

സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പെലീസിന്‍റെ വലയിലായത്. ചോദ്യം ചെയ്യലിൽ ഒന്നും രണ്ടും പ്രതികള്‍ ബാംഗ്ലൂരിന് സമീപം കോലാർ ജില്ലയിലും മോഷണം നടത്തിയ വിവരം സമ്മതിച്ചു. കെ.ജി.എഫ് താലൂക്ക് ഭാഗത്ത് റോബർട്ട്സൺപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 70 വയസുള്ള വിരുദമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇവിടെ നിന്നും പൊട്ടിച്ചെടുത്തത്.

കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ആനന്ദ് കൃഷ്ണൻ, എ.എസ്.ഐ ഉദയകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോൻ, ബിജുരാജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ALSO READ:വാക്സിൻ വിതരണത്തില്‍ രാജ്യം 100 കോടിയിലേക്ക്: മൻസുഖ് മാണ്ഡവ്യ

Last Updated : Oct 13, 2021, 10:25 PM IST

ABOUT THE AUTHOR

...view details