കേരളം

kerala

ETV Bharat / state

അമ്പലപ്പുഴ ദേശിയ പാതയിൽ ക്യാമറ സ്ഥാപിച്ചു - G SUDHAKARAN

'അപകടരഹിത -മാലിന്യരഹിത അമ്പലപ്പുഴ' പദ്ധതിയുടെ ഭാഗമായി 40 ക്യാമറകളാണ് സ്ഥാപിച്ചത്

ദേശിയ പാത  മന്ത്രി ജി സുധാകരന്‍  നിരീക്ഷണ കാമറ  ആലപ്പുഴ വാര്‍ത്ത  അപകടരഹിത -മാലിന്യരഹിത അമ്പലപ്പുഴ  CCTV_CAMERA  G SUDHAKARAN  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്
ദേശിയ പാതയിൽ 40 കാമറകൾ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

By

Published : Aug 8, 2020, 5:21 PM IST

ആലപ്പുഴ:അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 'അപകടരഹിത -മാലിന്യരഹിത അമ്പലപ്പുഴ' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 40 നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. 39,78,931 രൂപ ചെലവിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെയാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുക.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് മൂൺ ലൈറ്റ് കാമറകളാണിത്. രാത്രികാല ദൃശ്യങ്ങളും ഇതിൽ വ്യക്തമായി പതിയും. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അഞ്ച് പഞ്ചായത്ത് ഓഫീസുകൾ, അമ്പലപ്പുഴ, പുന്നപ്ര പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ജില്ലാ ഓഫീസുകളിലും ലഭ്യമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ജുനൈദ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, ദന്തൽ കോളജ്, ഫിഷിഗ് ഹാർബർ തുടങ്ങി പ്രധാനമായ ഭാഗങ്ങളും പഞ്ചായത്തിൽ ഉൾപെടുന്നവയാണ്. ദേശീയ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാനും ഈ നിരീക്ഷണ കാമറ സംവിധാനത്തിലൂടെ കഴിയും.

സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് ക്യാമറകൾ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ ജി വേണുഗോപാൽ, ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്‌ മായദേവി, ബി.ഡി.ഓ വി.ജെ ജോസഫ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details