ആലപ്പുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിന് അരൂർ എംഎൽഎ ഷാനിമോൾ ഉസ്‌മാനെതിരെ പൊലീസ് കേസെടുത്തു. അരൂരിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചേർത്തലയിൽ സൂചനാ സത്യാഗ്രഹം നടത്തിയതിനാണ് കേസെടുത്തത്. ഡിസിസി പ്രസിഡന്‍റ് എം.ലിജു ഉദ്ഘാടനം ചെയ്‌ത സമരത്തിൽ ഇരുപതിലേറെ പേര്‍ പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് ചേർത്തല പൊലീസാണ് കേസെടുത്തത്.
ലോക്ക് ഡൗൺ ലംഘനം; ഷാനിമോൾ ഉസ്‌മാനെതിരെ പൊലീസ് കേസ്
അരൂരിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സൂചനാ സത്യാഗ്രഹം നടത്തിയതിനാണ് എംഎൽഎ ഷാനിമോൾ ഉസ്‌മാനെതിരെ കേസെടുത്തത്
ലോക്ക് ഡൗൺ ലംഘനം; എംഎൽഎ ഷാനിമോൾ ഉസ്‌മാനെതിരെ പൊലീസ് കേസ്
നിയന്ത്രണങ്ങൾ ലംഘിച്ചതിന് എംഎൽഎക്കൊപ്പമുണ്ടായിരുന്ന മറ്റ് 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേർത്തലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ സബ് ഡിവിഷണൽ ഓഫീസിന് മുന്നിലായിരുന്നു എംഎൽഎയും കോണ്‍ഗ്രസ് പ്രവർത്തകരും സൂചനാ സത്യാഗ്രഹം നടത്തിയത്.