ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവ് സി.ആർ ജയപ്രകാശിന്‍റെ ഭൗതികശരീരം സംസ്‌കരിച്ചു. കൊവിഡ് മുൻകരുതൽ നടപടികൾ പാലിച്ച് ഹിന്ദു മതാചാര പ്രകാരം അദ്ദേഹത്തിന്‍റെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ കൂടി ശേഷിക്കെ ഏറ്റവും കരുത്തുറ്റ നേതാവിന്‍റെ മരണം കോൺഗ്രസിന് വൻ ആഘാതമാണ് ഉണ്ടാക്കിയത്.
കായംകുളത്തിന്‍റെ സി.ആറിന് നാടിന്‍റെ അന്ത്യാഞ്ജലി - കായംകുളത്തിന്‍റെ സി.ആറിന് നാടിന്‍റെ അന്ത്യാഞ്ജലി
കായംകുളം കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തി.
കായംകുളം കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേർ എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, അഡ്വ. എ.എം ആരിഫ് എം.പി, യു. പ്രതിഭ എം.എൽ.എ എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി.
കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജയപ്രകാശ് വ്യാഴാഴ്‌ച പുലർച്ചെയാണ് മരിച്ചത്. ബുധനാഴ്‌ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. കെപിസിസി മുൻ ജനറൽ സെക്രട്ടറി, ആലപ്പുഴ ഡിസിസി അധ്യക്ഷൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ, കായംകുളം നഗരസഭ ചെയർമാൻ തുടങ്ങിയ പദവികളിൽ സി.ആർ ജയപ്രകാശ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.