കേരളം

kerala

ETV Bharat / state

മത്സ്യബന്ധനത്തിന് പൂർണ നിയന്ത്രണം; അതീവ ജാഗ്രത വേണമെന്ന് ആലപ്പുഴ കലക്ടർ

മടങ്ങിയെത്താത്ത മത്സ്യത്തൊഴിലാളികൾ ഉണ്ടെങ്കിൽ അവരുടെ വിവരം അടിയന്തരമായി ആലപ്പുഴ ജില്ലാ കണ്‍ട്രോള്‍ റൂമിൽ അറിയിക്കണമെന്ന് അറിയിച്ചു.

ആലപ്പുഴ ബുറെവി മുന്നറിയിപ്പ്  ആലപ്പുഴയിൽ ശക്തമായ കാറ്റോടു കൂടിയ മഴ  ബുറെവി മുന്നറിയിപ്പ്  മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം  burevi hurricane  burevi hurricane updates  full control of fishing in alappuzha  alappuzha fishing control
ജില്ലയിൽ മത്സ്യബന്ധനത്തിന് പൂർണ നിയന്ത്രണം; അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ

By

Published : Dec 3, 2020, 12:11 PM IST

ആലപ്പുഴ: ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് തീരദേശ മേഖലയിൽ കനത്ത ജാഗ്രതയുമായി ജില്ല ഭരണകൂടം. ജില്ലയിൽ മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. മത്സ്യബന്ധനത്തിന് പോയവര്‍ ഏറ്റവും അടുത്ത സുരക്ഷിത തീരങ്ങളില്‍ എത്താൻ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

കടല്‍ത്തീരത്തെ വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും ‍സുരക്ഷിത ദൂരത്തേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫിഷറീസ്, മല്‍സ്യഫെഡ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ്, പോര്‍ട്ട്, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ള മത്സ്യതൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പൊലീസും ഉറപ്പുവരുത്തണം. മടങ്ങിയെത്താതെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ വിവരം അടിയന്തരമായി ആലപ്പുഴ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.

ABOUT THE AUTHOR

...view details