കേരളം

kerala

ETV Bharat / state

മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; തൊഴിലാളികള്‍ സുരക്ഷിതര്‍ - ആലപ്പുഴ

ബോട്ടിലുണ്ടായിരുന്ന 10 പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

By

Published : Jul 16, 2019, 4:46 PM IST

Updated : Jul 16, 2019, 7:23 PM IST

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 'തത്വമസി' എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. തോട്ടപ്പള്ളി കടലിൽ ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 10 പേരെയും മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു

അപകടത്തിൽപ്പെട്ടവരെ അമ്പലപ്പുഴ വളഞ്ഞവഴിയിൽ എത്തിച്ചു. തുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തിൽ വള്ളം പൂർണമായും തകർന്നു. ശക്തമായ കാറ്റിൽ വള്ളം ഉലഞ്ഞാണ് അപകടകാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Last Updated : Jul 16, 2019, 7:23 PM IST

ABOUT THE AUTHOR

...view details