കേരളം

kerala

ETV Bharat / state

പക്ഷിപ്പനി; സാമ്പത്തിക പ്രതിസന്ധിയിൽ താറാവ് കർഷകർ - ആലപ്പുഴ

കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയങ്ങളും താറാവ് കൃഷിയെ കാര്യമായി ബാധിച്ചിരുന്നു.

പക്ഷിപ്പനി; സാമ്പത്തിക പ്രതിസന്ധിയിൽ താറാവ് കർഷകർ  പക്ഷിപ്പനി  സാമ്പത്തിക പ്രതിസന്ധിയിൽ താറാവ് കർഷകർ  താറാവ് കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ  സാമ്പത്തിക പ്രതിസന്ധി  താറാവ് കർഷകർ  bird flu; duck farmers in financial crisis  bird flu  duck farmers in financial crisis  duck farmers  alappuzha  kuttanad  ആലപ്പുഴ  കുട്ടനാട്
പക്ഷിപ്പനി; സാമ്പത്തിക പ്രതിസന്ധിയിൽ താറാവ് കർഷകർ

By

Published : Jan 4, 2021, 5:48 PM IST

Updated : Jan 4, 2021, 5:59 PM IST

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് അപ്പർകുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ് താറാവ് കർഷകർ. ലോൺ എടുത്തും കടം വാങ്ങിയും ഭൂമി പണയം വച്ചുമാണ് ഈ മേഖലയിൽ പലരും താറാവ് കൃഷി നടത്തിയിരുന്നത്. ഇതിനിടെ പക്ഷിപ്പനി കൂടി എത്തിയതോടെ ആകെ ദുരിതത്തിലെത്തിയിരക്കുകയാണ് കർഷകർ.

പക്ഷിപ്പനി; സാമ്പത്തിക പ്രതിസന്ധിയിൽ താറാവ് കർഷകർ

കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയങ്ങളും താറാവ് കൃഷിയെ കാര്യമായി ബാധിച്ചിരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം സംഭവിച്ചവർക്ക് പോലും ആവശ്യമായ ധനസഹായം ലഭ്യമാക്കുവാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ താറാവുകളെയും കൊന്നുകളയണമെന്ന സർക്കാർ പ്രഖ്യാപനം രോഗബാധ സ്ഥിരീകരിക്കാത്ത താറാവ് കർഷകരെയും പ്രതികൂലമായി ബാധിക്കും. താറാവുകൾ കൂട്ടത്തോടെ ചത്തപ്പോൾ തന്നെ മൃഗസംരക്ഷണ വകുപ്പ് അധികൃതർ താറാവുകളുടെ സാമ്പിൾ ശേഖരിക്കാനും പക്ഷിപ്പനി സ്ഥിരീകരിക്കാനും ഉണ്ടായ കാലതാമസം താറാവുകൾക്ക് മരുന്ന് നൽകാൻ കഴിയാതെ വന്നതോടെയാണ് നഷ്‌ടത്തിന്‍റെ തോത് വർധിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്. സർക്കാരിൽ നിന്ന് നഷ്‌ടപരിഹാരം ലഭ്യമാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് ഇവരുടെ അഭ്യർത്ഥന.

ജീവിതം വഴിമുട്ടിയ കർഷകർക്ക് നഷ്‌ട പരിഹാരം എന്ന നിലയിൽ അർഹമായ സർക്കാർ സഹായം ലഭ്യമായില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്ന അവസ്ഥയിലാണ് കുട്ടനാട്ടിലെ താറാവ് കർഷകർ.

Last Updated : Jan 4, 2021, 5:59 PM IST

ABOUT THE AUTHOR

...view details