ആലപ്പുഴ:സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ ബിഡിജെഎസ് ജനറൽ സെക്രട്ടറിയും കേന്ദ്ര സ്‌പൈസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കുമെന്ന് സൂചന നൽകി പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കോടികളുടെ തട്ടിപ്പാണ് പാർട്ടിയുടേയും എസ്എൻഡിപി യോഗത്തിന്‍റെയും പേരിൽ സുഭാഷ് വാസു നടത്തിയത്. എസ്എൻഡിപി യോഗം മാവേലിക്കര യൂണിയന്‍റെ പേരിലും വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജിന്‍റെ പേരിലും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ഇത് കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് ജനറൽ സെക്രട്ടറിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും പൊള്ളായ ആരോപണങ്ങൾ ഉന്നയിച്ചത് എന്നും തുഷാർ പറഞ്ഞു.
സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; സൂചന നൽകി തുഷാർ വെള്ളാപ്പള്ളി - ബിഡിജെഎസ്
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് ജനറൽ സെക്രട്ടറിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും പൊള്ളായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും തുഷാർ.
സുഭാഷ് വാസുവിനൊപ്പം എസ്എൻഡിപി യോഗം പ്രവർത്തകരോ ബിഡിജെഎസ് പ്രവർത്തകരോ ഇല്ല. കോളജിന്‍റെ പേരിൽ നടത്തിയ തട്ടിപ്പുകൾക്ക് അദ്ദേഹം മറുപടി പറയേണ്ടി വരും. വിഷയത്തെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും തുഷാർ വ്യക്തമാക്കി. സുഭാഷ് വാസുവിനെതിരായ ആരോപണങ്ങൾ വസ്തുതയുള്ളതാന്നെന്ന് പാർട്ടി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സുഭാഷ് വാസുവിനെതിരായ പാർട്ടി നടപടി ചർച്ച ചെയ്തു ജനുവരി 20ന് ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി ആലപ്പുഴയിൽ പറഞ്ഞു.